40 കോടി അടിച്ച ആ മലയാളി ആര്...? കാണാമറയത്തുള്ള കോടീശ്വരനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി അബുദാബി ബിഗ് ടിക്കറ്റ് അധികൃതർ


അബുദാബി: ഇന്നലെ രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടി ദിര്‍ഹത്തിന്റെ (40 കോടി രൂപ) ഗ്രാന്റ് പ്രൈസ് മലയാളിയായ അബ്ദുസലാം എന്‍.വി സ്വന്തമാക്കി. എന്നാല്‍ സമ്മാന വിവരം അബ്ദുസലാമിനെ അറിയിക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതര്‍
(40 കോടിയാളം ഇന്ത്യന്‍ രൂപ) നറുക്കെടുപ്പില്‍ വിജയിയായത്.

എന്നാല്‍ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ നമ്പറില്‍ പല തവണ ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 323601 എന്ന നമ്പറിലുള്ള ടിക്കറ്റ് 2020 ഡിസംബര്‍ 29ന് അദ്ദേഹം ഓണ്‍ലൈനായി വാങ്ങിയതാണ്.
ഫോണ്‍ നമ്പറുകളില്‍ ലഭ്യമാവാത്തതുകൊണ്ട് ഈ കോടീശ്വരനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍.

323601 നമ്പറിലുള്ള ടിക്കറ്റെടുത്ത അബ്‍ദുസലാമിനെ ആര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ ബിഗ് ടിക്കറ്റിലൂടെ ഏറ്റവും ഒടുവില്‍ കോടീശ്വരനായ വ്യക്തി അദ്ദേഹമാണെന്ന് അറിയിക്കണമെന്നാണ് അധികൃതരുടെ ആവശ്യം‍. വിജയിയെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ അക്കാര്യം ബിഗ് ടിക്കറ്റ് ഹെല്‍പ് ഡെസ്‍കില്‍ 02 201 9244 എന്ന നമ്പറിലോ അല്ലെങ്കില്‍ help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.

ടിക്കറ്റെടുത്തപ്പോള്‍ രണ്ട് ഫോണ്‍ നമ്പറുകളാണ് അബ്‍ദുസലാം നല്‍കിയിരുന്നത്. രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഫോണ്‍ വിളിക്കുമ്പോള്‍ ലഭ്യമാവുന്നില്ല എന്നറിയിച്ചുകൊണ്ട് മലയാളത്തിലുള്ള അറിയിപ്പാണ് ലഭിക്കുന്നതത്രേ...

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക