ചെന്നൈ: തമിഴ്നാട്ടില്‍ യുവതിയെ ക്ഷേത്ര പരിസരത്തു വച്ചു വിധവയായ 40 കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നാഗപട്ടണം ജില്ലയിലെ വണ്ടിപേട്ടയിലാണ് ക്രൂര പീഡനം നടന്നത്.
ഭര്‍ത്താവ് മരിച്ച രണ്ടുമക്കളുടെ അമ്മയായ നാല്പതുകാരി കൂലിവേയെടുത്താണു കുടുംബം പുലര്‍ത്തുന്നത്. ജോലി കഴിഞ്ഞു സഹോദരിയുടെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി എട്ടുമണിയോടെ ഇവരെ രണ്ടുപേര്‍ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചിഴച്ചു കൊണ്ടുപോയത്.തുടർന്ന് വായ് പൊത്തി സമീപത്തെ പിള്ളയാര്‍ കോവിലില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നുമണിവരെ ഇരുവരും മാറിമാറി സ്ത്രീയെ പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന്,കത്തികാണിച്ചു ഭീഷണിപെടുത്തിയാണു സംഘം മടങ്ങിയത്.
ഇതിനുശേഷം അവശയായ യുവതി സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണു വിവരം പുറത്തറിയുന്നത്. തുടർന്ന് യുവതിയും കുടുംബവും വെളിപാളയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപവാസികളായ അരുണ്‍ രാജ്, ആനന്ദ് എന്നിവര്‍ പിടിയിലായത്.
ഇതിനിടെ കേസുമായി മുന്നോട്ടുപോകരുതെന്നാവശ്യപ്പെട്ടു ഒരുസംഘം യുവതിയുടെ സഹോദരിയുടെ വീട്ടിലെത്തി ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും െചയ്തു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. സാരമയി പരുക്കേറ്റ യുവതി നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്