റിയാദ്: വിസാ നിയമം പാലിക്കാത്ത 540 ഉംറ സര്‍വീസ് കമ്പനികള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. സൗദി ദേശീയ ഹജ്, ഉംറ കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് ജമീല്‍ അല്ഖുറൈശിയാണ് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്.
അനുവദിച്ച സമയത്തിനുള്ളില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഉറ തീര്‍ത്ഥാടകര്‍ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയിരിക്കണമെന്നാണ് നിയമം. വിലക്കേർപ്പെടുത്തിയത് വഴി നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
ഉംറ തീര്‍ത്ഥാടകര്‍ കൃത്യ സമയത്ത് തിരികെ പോയില്ലെങ്കില്‍ ഉത്തരവാദിത്വം ഉംറ സേവന കമ്പനികള്‍ക്കാണ്. ഇത് നിയമ ലംഘനത്തില്‍ ഉള്‍പ്പെടും.