പുതുവർഷ തലേന്ന് പുഴയിൽ നീരാട്ടിനെത്തിയ കാട്ടാനക്കൂട്ടത്തിന് നേരെപടക്കം എറിഞ്ഞ സംഭവം: 8 അംഗ സംഘത്തിലെ 2 പേർ പിടിയിൽ


കോതമംഗലം: എറണാകുളം ഇടുക്കി ജില്ലാ അതിർത്തിയിലെ ആനക്കുളം പുഴയിൽ നീരാട്ടിന് കാട്ടാന കൂട്ടത്തിന് നേരെ പടക്കം എറിഞ്ഞ 8 അംഗ സംഘത്തിലെ 2 പേരാണ് വനപാലകരുടെ പിടിയിലായത്.കേസിലെ അഞ്ചാം പ്രതി ആനക്കുളം കാളവേലിയിൽ വിൻസ്റ്റൻ ചാക്കോ (37),
ഏഴാം പ്രതി ആനക്കുളം ഇളം ചിങ്ങത്തു വീട് ഷാജി ചാക്കോ (45) എന്നിവരാണ് വനപാലകരുടെ പിടിയിലായത്.കഴിഞ്ഞ മാസം 31 ന് വൈകിട്ടാണ്
പ്രദേശവാസികളായ 8 അംഗ സംഘം പടക്കം എറിഞ്ഞത്. കഴിഞ്ഞ മാസം 31 ന് വൈകിട്ട് ന്യൂ ഇയർ ആഘോഷത്തിനിടയിലായിരുന്നു സംഭവം.

ആനക്കുളം പുഴയുടെ ഒരു ഭാഗത്ത് കാട്ടാന കൂട്ടങ്ങൾ നീരാട്ടിനും വെള്ളം കുടിക്കുന്നതിനും എത്തുക പതിവാണ്.ഇത് കാണുവാൻ നിരവധി വിനോദ സഞ്ചാരികളും ഇവിടെ എത്താറുണ്ട്. പുഴയിൽ നീരാട്ടിനും വെള്ളം കുടിക്കാനുമെത്തുന്ന ആനക്കൂട്ടങ്ങൾ വിനോദ സഞ്ചാരികൾക്കോ നാട്ടുകാർക്കോ ശല്യമാകാറില്ലന്നതാണ് ഇവിടെത്തെ പ്രത്യേകത.

ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ വെള്ളം കുടിക്കാനെത്തിയ പതിനഞ്ചോളം വരുന്ന ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കുന്നതും നീരാടുന്നതും കാണുവാൻ നിരവധി സഞ്ചാരികളും ഉണ്ടായിരുന്നു. ഈ സമയത്താണ് പ്രദേശവാസികളായ 8 പേർ ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പടക്കം പൊട്ടിക്കൽ ആന കൂട്ടങ്ങങ്ങളുടെ നേർക്ക് എറിഞ്ഞത്.വിവരം അറിഞ്ഞെത്തിയ വനപാലരോടും ഇവർ തട്ടി കയറി. ഇത് മൊബെൽ ഫോണിൽ പകർത്തിയ ഒരു സഞ്ചാരി സംഭവം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടതോടെ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നടത്തിയ അന്വോഷണത്തിലാണ് രണ്ടു പേർ പിടിയിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി. ആനക്കുളം റേഞ്ച് ഓഫീസർ കെ.റ്റി.റോയിയുടെ നേതൃത്വത്തിൽ എസ് എഫ് ഒ മധു പി.എസ്., ബീറ്റ് ഫോറസ്റ്റ് ഓഫീസറൻ മാരായ മിബിൻ വറുഗീസ്, നിഷാന്ത് എസ്.എസ്, വനം വകുപ്പ് വാച്ചർ കരുണാകരൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.മറ്റ് പ്രതികൾ ഒളിവിൽ ആണന്നും അവരെ പിടികൂടുവാൻ അന്വോഷണം ഊർജ്ജിതമാക്കിയിരിക്കയാണന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക