ന്യൂഡല്‍ഹി: ബ്രിട്ടനിലേക്കുളള വിമാനങ്ങള്‍ ജനുവരി 8 മുതല്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വകഭേദം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ബ്രിട്ടനിലേക്കുളള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിയത്.
അതേസമയം, ജനുവരി 23 വരെ സര്‍വ്വീസുകളുടെ എണ്ണം ആഴ്ചയില്‍ പതിനഞ്ചാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമായിരിക്കും സര്‍വ്വീസുകള്‍ നടക്കുകയെന്ന് ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ഇത് പിന്നീട് ജനുവരി ഏഴ് വരെ നീട്ടുകയായിരുന്നു.