തിരൂർ: മലപ്പുറം തിരൂർ പോലീസ് ലൈൻ വളവിൽ കുറ്റിപ്പുറം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലും പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ ജീപ്പ് ഡ്രൈവർ കോഴിക്കോട് മാങ്കാവ് സ്വദേശി അനൂപ്, തിരൂർ തൃക്കണ്ടിയൂർ സ്വദേശി അഖിൽ എന്നിവരെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും, നിസാര പരിക്കുപറ്റിയ രണ്ട് പേരെ കോട്ടക്കൽ മിംസ് ആശുപത്രിയിലും, മറ്റ് രണ്ട് പേരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.