മകളുടെ നൂലുകെട്ടിന് തലേദിവസം പിതാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം


ചെങ്ങന്നൂര്‍: മകളുടെ നൂല്കെട്ട് ദിവസത്തിന്റെ തലേന്ന് പിതാവ് ബൈക്കപകടത്തില്‍ മരിച്ചു. ആലപ്പുഴ ചെറിയനാട് ചെറുവല്ലൂര്‍ മഠത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഉണ്ണി ജി. നായര്‍ (33) ആണ് മരിച്ചത്. ഉണ്ണി സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം.

ശനിയാഴ്ച രാത്രിയില്‍ വെണ്‍മണി വരമ്ബൂര്‍ ജങ്ഷനു സമീപത്തുവെച്ച്‌ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.തലക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം കൊല്ലക്കടവിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. മകള്‍ ജനിച്ച്‌ 28ാം ദിനമായ ഞായറാഴ്ച ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. ഗള്‍ഫിലായിരുന്ന ഉണ്ണി രണ്ടു വര്‍ഷമായി നാട്ടിലാണുണ്ടായിരുന്നത്. ഭാര്യ: അശ്വതി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക