കോട്ടയം: അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു. രാജേഷ് (35) ആണ് മരിച്ചത്. റോഡിന് സമീപത്തുള്ള കടയുടെ
തിണ്ണയില്‍ ഇരുന്നിരുന്ന രാജേഷ് എഴുന്നേറ്റ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ അപസ്മാരമുണ്ടായതോടെ കാല് വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നു.
രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാര്‍ ബഹളം വച്ചെങ്കിലും ബസിന്റെ പിന്‍ചക്രങ്ങള്‍ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി . മരണശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്കു കോവിഡ് സ്ഥീരീകരിക്കുകയും ചെയ്തിട്ടുണ്ട്.