അടൂർ: ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണക്കാല തോട്ടുകടവിൽ ടി.എം. മാത്യു (69)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. രാവിലെ 9.15നാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചു അടൂർ അഗ്നിരക്ഷാസേന തീയണച്ചപ്പോഴേക്കും മാത്യുവിന്റെ ശരീരം മുഴുവൻ കത്തിയിരുന്നു.
ഭാര്യ മേഴ്സി രാവിലെ മാവേലിക്കര കൊല്ലകടവിലെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണം കാണുന്നതായി പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.