അനില്‍ അംബാനിയുടെ മൂന്ന് അക്കൗണ്ടുകള്‍ വ്യാജമെന്ന്- എസ്.ബി.ഐ


ന്യൂഡൽഹി: അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് ദല്‍ഹി ഹൈക്കോടതിയില്‍ എസ്.ബി.ഐ. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമാണെന്ന് എസ്.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

2016ലെ ആര്‍.ബി.ഐ സര്‍ക്കുലറിനെതിരെ റിലയന്‍സ് കമ്യൂണിക്കേഷന്‍ിന്റെ മുന്‍ ഡയറക്ടര്‍ പുനീത് ഗാര്‍ദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാങ്കിന്റെ ഓഡിറ്റ് ഡിവിഷന്‍ അക്കൗണ്ടുകള്‍ വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് കാണിച്ച് രംഗത്തെത്തി.

ആര്‍.ബി.ഐ ചട്ടപ്രകാരം ഒരു നിശ്ചിത സമയപരിധിയില്‍ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റായി കണക്കാക്കും. തുടര്‍ന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും.
ഇത്തരത്തില്‍ ഓഡിറ്റ് നടത്തിയ അക്കൗണ്ടില്‍ തിരിമറി കണ്ടെത്തിയാല്‍ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസര്‍വ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക