കോട്ടയം: പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ വീട്ടില്‍ 21 വയസുകാരനായ യുവാവ് ഒളിച്ചു താമസിച്ചത് ദിവസങ്ങളോളം, ഒടുവിൽ പിടിയിൽ. പാലാ പൂവരണി സ്വദേശി അഖില്‍ റെജിയെന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഖിലിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ എലിക്കുളം ഭാഗത്ത്ഉണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പാലാ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടുകാര്‍ക്കും അഖിലിനെകൊണ്ട് മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുവാന് താത്പര്യമായിരുന്നു. പകല്‍ സമയത്ത് അഖില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചിരിക്കും. കഴിഞ്ഞ കുറേദിവസങ്ങളായി മാതാപിതാക്കളോട് സംസാരിച്ചശേഷം റോഡിലിറങ്ങുന്ന യുവാവ് സന്ധ്യകഴിയുമ്പോള്‍ മറ്റാരും കാണാതെ പെണ്‍കുട്ടിയുടെ മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ ടെസ്റ്റ് നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍ വ്യക്തമാക്കി.
എന്നാൽ പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കാന്‍ ഉറപ്പിച്ചിരിക്കയാണെന്നും അതിനാല്‍ കേസ് വേണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോലീസ് കേസ് എടുക്കുകയായിരുന്നു.