ജർമ്മൻ, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും താരമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ: ആന്ധ്രയിലും വൈറലായി കേരളത്തിലെ യുവ സാരഥികൾ


തിരുവനന്തപുരം: തിരുവനന്തപുരം മേയറായി 21കാരിയായ ആര്യ രാജേന്ദ്രനെ നിശ്ചയിച്ചത് കേരളത്തിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. തലസ്ഥാന നഗരത്തെ നയിക്കാൻ ആര്യയെ എൽഡിഎഫ്‌ തിരഞ്ഞെടുത്തപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വൻ വരവേൽപ്പാണ് ഈ തീരുമാനത്തിന് ലഭിച്ചത്. രാജ്യവും കടന്ന്‌ താരമാകുകയാണ്‌ ആര്യ ഇപ്പോൾ. ജർമ്മൻ ഫ്രഞ്ച് ഇറ്റാലിയൻ റഷ്യൻ പത്രങ്ങളിലും മറ്റ് വിദേശ ഭാഷാ പത്രങ്ങളിലും ആര്യയുടെ മേയർ പദവി വാർത്തയായി. എസ്‌എഫ്‌ഐ നേതാവായ ആര്യയെ മേയറാക്കിയ സിപിഎം തീരുമാനം രാഷ്‌ട്രീയ ഭേദമില്ലാതെ കേരളത്തിൽ ചർച്ചാവിഷയമാണെന്ന്‌ ബർലിൻ ആസ്ഥാനമായുള്ള ജർമ്മൻ പത്രമായ “ടാസ്‌’ റിപ്പോർട്ടിൽ പറയുന്നത്. ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ചും സ്‌ത്രീകൾക്ക് പ്രചോദനമാകുമെന്നും ടാസ്‌ റിപ്പോർട്ടിൽ പറയുന്നു. ജർമ്മൻ പത്രത്തിന്‌ പുറമേ നിരവധി ഫ്രഞ്ച് പത്രങ്ങളിലും വാർത്തയുണ്ട് . ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.കേരളത്തിൽ നിന്നുള്ള യുവ സാരഥികളാണ്‌ ആന്ധ്രയിൽ ഡിവൈഎഫ്‌ഐ ഇറക്കിയ കലണ്ടറിലും താരങ്ങൾ. ആര്യയ്‌ക്ക്‌ പുറമേ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റായ 21 കാരി രേഷ്‌മ മറിയം റോയ്‌, മലമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 23 കാരി രാധിക മാധവൻ, ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 22 കാരി പി ശാരുതി, വയനാട്‌ പൊഴുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌ 23 കാരി അനസ്‌ റോഷ്‌ന സ്‌റ്റെഫി എന്നിവരുടെ ചിത്രവും കലണ്ടറിൽ ഉണ്ട്‌. എല്ലാവരും സിപിഎം പ്രതിനിധികളാണ്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക