കാസർകോട് ലീഗ്‌ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ ഔഫിന് ആണ്കുഞ്ഞ് പിറന്നു ?? സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്ത്.. ?


കാസർകോട്: സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് രാവിലെ മുതൽ ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് കല്ലൂരാവിയിൽ ലീഗ് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ ഔഫ് അബ്ദുൽ റഹ്മാന്റെ ഭാര്യ ഇന്നലെ പ്രസവിച്ചു എന്നും കുഞ്ഞ് ആണ്കുട്ടി ആണെന്നും. കിട്ടിയവർ കിട്ടിയവർ പൊടിപ്പും തൊങ്ങലും വെച്ച് കണ്ണുംപൂട്ടി ഷെയർ ചെയ്തു. എന്നാൽ ഔഫ് മരിക്കുന്ന സമയത്ത് ഭാര്യക്ക് ആറുമാസമാണ് വയറ്റിലുണ്ടായിരുന്നത് എന്ന് വാർത്തകളിൽ ഏറെ നിറഞ്ഞു നിന്നിരുന്നു. ഔഫ് മരിച്ചു ദിവസങ്ങൾ മാത്രം കഴിയുംപോയേക്കും ആറുമാസം മാത്രം വയറ്റിലുണ്ടായിരുന്ന 'ഭാര്യ പ്രസവിച്ചു' എന്നുള്ള വാർത്ത ഏവരെയും ഞെട്ടിച്ചു. എന്നാൽ വ്യാജം പ്രചാരണം ശ്രദ്ധയിൽ പെട്ട പ്രസ്തുത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച ഹൈദർ മദൂർ എന്ന ആൾ സത്യാവസ്ഥ വെളിപ്പെടുത്തി re post ഇട്ടതോടെ ആണ് വ്യാജ പ്രചാരണം പൊളിഞ്ഞത്. ഏറ്റവും കൂടുതൽ ഈ വാർത്ത പ്രചരിപ്പിച്ചതും ലീഗ് അനുഭാവ ഐഡികളിലൂടെ ആണ്.

ഹൈദർ മദൂറിന്റെ പോസ്റ്റ് ഇങ്ങിനെ:

ഈ പോസ്റ്റിനെ ആധാരമാക്കി കൊണ്ട് , ഇത് ഔഫ് അബ്ദുറഹ്മാന്റെ കുഞ്ഞാണ് എന്ന നിലക്ക് പ്രചരണം നടക്കുന്നുണ്ട് ,
പ്ലീസ് ശ്രദ്ദിക്കുക ,

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക