ചരിത്രങ്ങളുറങ്ങുന്ന ബേപ്പൂരിനെ രാജ്യാന്തര നിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന്- മന്ത്രി കടകംപള്ളി സുരേന്ദ്രൻ


കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ചരിത്രപ്രധാന തുറമുഖ പട്ടണവും വ്യാപാരനൗകകളുടെയും ഉരുക്കളുടെയും നിര്‍മാണകേന്ദ്രവുമായ ബേപ്പൂരി​‍ന്‍െറ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു .

പുലിമുട്ട് ബീച്ച്‌-മറീന ടൂറിസത്തിനായുള്ള 5.9 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ചാലിയാര്‍പുഴയുടെയും അറബിക്കടലി​‍ന്‍െറയും അഴിമുഖത്തി​‍ന്‍െറയും പ്രകൃതി സൗന്ദര്യമാസ്വദിക്കാന്‍ വരുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം .

തിരുവനന്തപുരത്ത് വരുന്ന അന്താരാഷ്​ട്ര വിനോദസഞ്ചാരികള്‍ കോവളം ബീച്ച്‌, ആലപ്പുഴ ബോട്ട് സവാരി, മൂന്നാറിലെ പ്രകൃതിസൗന്ദര്യം, കൊച്ചിയുടെ പൈതൃകം എന്നിവ കണ്ടു തിരിച്ചുപോകുന്ന പതിവിന് മാറ്റം വരുത്താന്‍ മലബാറി​‍ന്‍െറ ടൂറിസ്​റ്റ്​ കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയും പൈതൃകം നിലനിര്‍ത്തിയും ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി.കെ.സി. മമ്മദ് കോയ എം.എല്‍.എ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക