പെരിന്തൽമണ്ണ(മലപ്പുറം): മോട്ടോര്‍സൈക്കിള്‍ ഡ്രൈവിംഗ് പരിശീലനം അഞ്ച് വയസുകാരന് നൽകിയ പിതാവിൻറെ ലൈസൻസ് റദ്ധാക്കി. ബൈക്കിന്റെ ഹാൻഡിൽ നിയന്ത്രിക്കാൻ കുട്ടിയെ പഠിപ്പിക്കുന്ന പിതാവിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തേലക്കാട് സ്വദേശി അബ്ദുൾ മജീദിൻറെ ലൈസൻസ് ആണ് റദ്ധാക്കിയത്.
മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള നാഷനല്‍ ഹൈവേയില്‍ കാപ്പ് എന്ന സ്ഥലത്തുനിന്നും ചേലക്കാട് എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ ആണ് പിതാവ് കുട്ടിയെ ബൈക്കിന്റെ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിച്ചത്. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസിന് ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവിനെ തിരിച്ചറിയുകയും ചെയ്തു. പിതാവ് കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു