ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കു കൂടി നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
വീഡിയോ കോൺഫറൻസിങ് വഴി ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഇ.ഡി. സമർപ്പിച്ച കുറ്റപത്രം കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു. സ്വാഭാവിക ജാമ്യം നേടുന്നതിനുള്ള നടപടികൾക്കു തൊട്ടു മുൻപാണ് ഇ.ഡി. കേസിൽ ബിനീഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.
ഒക്ടോബർ 29 നാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേററ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നും ഇ.ഡി. കണ്ടെത്തി. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ചതാണെന്ന വാദമാണ് ഇ.ഡി. കോടതിയില്‍ നിരത്തിയത്.