മകനെ ബോംബെറിഞ്ഞ് കൊല്ലാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന് ബോംബ് പൊട്ടി; പിതാവിന് ദാരുണാന്ത്യം


കൊൽക്കത്ത: മകനെ ബോംബെറിഞ്ഞ് കൊല്ലാനുള്ള ശ്രമത്തിനിടയിൽ പിതാവ് ബോംബ് പൊട്ടി മരിച്ചു. നോർത്ത് കൊൽക്കത്തയിലെ കാശിപൂരിൽ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. ഷെയ്ഖ് മത് ലബ് (65) ആണ് ബോംബ് പൊട്ടി മരിച്ചത്.
ബോംബ് പൊട്ടി ഷെയ്ഖ് മത്ലബിനും മകൻ ഷെയ്ഖ് നാസിറിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ആർജെ കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് ഷെയ്ഖ് മത്ലബ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെയ്ഖ് നാസിർ ചികിത്സയിലാണ്.

പ്രദേശവാസികൾ നൽകുന്ന വിവരം അനുസരിച്ച്, ഷെയ്ഖ് മത്ലബ് മദ്യപിച്ച് വീട്ടിലെത്തി വഴക്ക് കൂടുന്നത് പതിവായിരുന്നു. സ്ഥലത്തെ ഫാക്ടറിയിലെ തൊഴിലാണിയാണ് നാസിർ. സംഭവം നടന്ന ദിവസം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ നാസിർ പിതാവുമായി വഴക്കുണ്ടാക്കി.

മദ്യപിച്ച് സ്വബോധം നഷ്ടമായ നിലയിലായിരുന്നു മത്ലബ്. മകനുമായുള്ള വഴക്ക് കൈവിട്ട് പോയതോടെ മത്ലബ് നാസിറിനെ കയ്യിൽ കിട്ടിയ ക്രൂഡ് ബോബെടുത്ത് എറിയുകയായിരുന്നു. പിതാവിനെ തടയാൻ നാസിർ ശ്രമിക്കുന്നതിനിടയിൽ ബോംബ് പൊട്ടി. രണ്ടുപേർക്കും ഗരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മത്ലബിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്ഫോടനത്തിൽ നാസിറിന്റെ കൈ വിരലുകൾ പൂർണമായി തകർന്നതായി പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി എസ്എസ്കെഎം ആശുപത്രിയിലേക്ക് നാസിറിനെ മാറ്റിയിരിക്കുകയാണ്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷെയ്ക് മത്ലബിന് എങ്ങനെയാണ് ബോംബ് കിട്ടിയതെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മത്ലബിന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മുഴുവൻ പൊലീസ് പരിശോധിച്ചു. കൂടുതൽ ബോംബുകൾ സ്ഥലത്തുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

എന്നാൽ പരിശോധനയിൽ കൂടുതൽ ബോംബുകൾ കണ്ടെത്തിയിട്ടില്ല. പൊലീസ് റിപ്പോർട്ട് അനുസരിച്ച് വർഷങ്ങൾക്ക് മുമ്പ് മത്ലബ് ചില ക്രിമിനൽ കേസുകളിൽ പങ്കാളിയായിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക