ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം. സന്ദര്‍ശനം റദ്ദാക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വാക്താവ് വ്യക്തമാക്കി.
എന്നാല്‍ ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് ബ്രിട്ടണ് വ്യക്തത വരുത്തിയത്.
ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.