ചിക്കൻ കറി നൽകിയില്ല, അരിശം മൂത്ത് ഹോട്ടലിന് തീയിട്ടു; രണ്ടു പേർ അറസ്റ്റിൽ


നാഗ്പുർ: ചിക്കൻ കറി നൽകാത്തതിലുള്ള പ്രതികാരം തീർക്കാനായി യുവാക്കൾ ഹോട്ടലിന് തീയിട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ നാഗ്പുർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെസ്റ്റോറന്റ് ഉടമ ചിക്കൻ കറി ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് റോഡരികിലെ ദാബയ്ക്കാണ് ഇരുവരും ചേരന്ന് തീയിട്ടത്. സംഭവത്തിൽ ശങ്കർ ടെയ്ഡെ (29), സാഗർ പട്ടേൽ (19) എന്നിവരാണ് അറസ്റ്റിലായത്.

പുലർച്ചെ ഒരു മണിയോടെ മദ്യലഹരിയിൽ ബെൽറ്ററോഡി പ്രദേശത്തെ ഹോട്ടലിലെത്തിയ ഇവർ ചിക്കൻ ആവശ്യപ്പെട്ടു. എന്നാൽ ചിക്കൻ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇവർ പ്രതകോപിതരായതും ഒടുവിൽ ഹോട്ടലിന് തീയിടുകയുമായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക