ശനിയാഴ്ച പ്രവൃത്തി ദിവസം; അധ്യാപനം ആരംഭിക്കും മുൻപേ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധവുമായി കോളേജ് അധ്യാപകർ


തിരുവനന്തപുരം: പുതുവർഷത്തിൽ കൂട്ട അവധിയെടുത്ത് കോളേജ് അധ്യാപകരുടെ പ്രതിഷേധം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി പിൻവലിക്കുക, പിജി വെയ്റ്റേജ് പുനഃസ്ഥാപിക്കുക, ഏഴാം ശമ്പളപരിഷ്കരണം നടപ്പാക്കുക, കച്ചവട കോഴ്സുകൾക്കു കളമൊരുക്കുന്ന നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

കോളജുകളുടെ പ്രവർത്തനത്തെയോ വിദ്യാർഥികളെയോ ബാധിക്കാതെ ഓൺലൈൻ ക്ലാസ് എടുത്തും പരീക്ഷാജോലിയുള്ളവർ അതു നിർവഹിച്ചുമാണു സമരത്തിൽ പങ്കെടുത്തത്. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനും കോളജ് അധ്യാപക ഐക്യസംഘടനയും പങ്കെടുത്തു.

ഏഴാം ശമ്പള പരിഷ്കരണം 2016ൽ നടപ്പാക്കേണ്ടതായിരുന്നെന്ന് സംഘടനകൾ പറയുന്നു. മുഴുവൻ സർക്കാർ ജീവനക്കാരും പുതിയ നിരക്കിൽ ശമ്പളം വാങ്ങുമ്പോൾ കോളജ് അധ്യാപകർ മാത്രം 2006 ലെ നിരക്കനുസരിച്ച് ഓഫിസ് അസിസ്റ്റന്റിനെക്കാൾ താഴെയുള്ള സ്കെയിലിലാണ് ശമ്പളം വാങ്ങുന്നതെന്നാണ് അധ്യാപകർ പറയുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക