മാന്നാർ: സി.പി.എമ്മിനോടുള്ള കോൺഗ്രസ്സിന്റെ മൃദുസമീപനത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി സുജിത് ശ്രീരംഗം അറിയിച്ചു. നിലവിൽ മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ആണ് സുജിത് ശ്രീരംഗം.
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ പ്രാദേശിക തലങ്ങളിൽ സിപിഎം നെ സഹായിക്കുകയും മാന്നാർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുതിര കച്ചവടത്തിലൂടെ പഞ്ചായത്ത് ഭരണം ആട്ടിമറിച്ച സിപിഎം നോട് മൃദുസമീപനം പുലർത്തിയതും ചെന്നിത്തല പഞ്ചായത്തിൽ ഉപാധികൾ ഇല്ലാതെ സിപിഎം ന് ഭരണം ലഭിക്കുന്നതിന് സഹായകരമായ നിലപാട് എടുത്തത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണം നിലനിർത്തണം എന്നാഗ്രഹിച്ച ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധത്തെ മാനിച്ചു കൊണ്ടുമാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെക്കുന്നത് എന്നും അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊള്ളുമെന്നും ഡി സി സി പ്രസിഡന്റ് എം. ലിജുവിന് നൽകിയ രാജിക്കത്തിൽ പറയുന്നു.