നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാന്മാരാണ് റാത്തോഡ് സഭയിലിരുന്ന് പോണ് വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് പ്രചരിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രകാശ് വിശദീകരിച്ചു.
സാധാരണഗതിയില്‍ നിയമസഭയ്ക്കകത്ത് ഞങ്ങള്‍ ഫോണ്‍ കൊണ്ടുപോകാറില്ല. എന്നാല്‍ ഒരു ചോദ്യം ചോദിക്കാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഫോണ്‍ എടുത്തത്. എന്നാല്‍ എന്റെ സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ എനിക്കാവശ്യമില്ലാത്ത അനാവശ്യ ക്ലിപ്പുകള്‍ ഞാന്‍ നീക്കം ചെയ്യുകയായിരുന്നു.' പ്രകാശ് പറഞ്ഞു.
നിയമസഭയ്ക്കുളളിലിരുന്ന് അംഗങ്ങള്‍ അശ്ലീല വീഡിയോ കാണുന്ന രംഗങ്ങള്‍ ക്യാമറയില്‍ പതിയുന്നത് ഇതാദ്യമായല്ല. 2012-ല്‍ നിയമസഭയ്ക്കുളളിലിരുന്ന് ലക്ഷ്മണ് സാവഡിയും മറ്റുരണ്ടുപേരും അശ്ലീല വീഡിയോ കാണുന്നത് പിടിക്കപ്പെട്ടിരുന്നു. നിലവില്‍ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമാണ് സാവഡി. മറ്റൊരിക്കല്‍ ബി.ജെ.പിയുടെ അരവിന്ദ് ലിംബവല്ലിയുടെ ഒരു ദൃശ്യവും.
മുന്‍കാല ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ നടപടിയെ അപലപിച്ച് ബി.ജെ.പി. രംഗത്ത് വന്നിട്ടുണ്ട്. റാത്തോഡിനെ സസ്പെന്‍ഡ് ചെയ്യണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. 'കഴിഞ്ഞ തവണ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് അംഗം തന്നെ സഭയ്ക്കുളളിലിരുന്ന് അശ്ലീല വീഡിയോ കാണുന്നു. ഡി.കെ.ശിവകുമാര്‍ പ്രകാശ് റാത്തോഡിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നാണ് കരുതുന്നത്.' ബി.ജെ.പി. വക്താവ് എസ്.പ്രകാശ് പറഞ്ഞു