അബുജ: കോവിഡ് വൈറസിന് വീണ്ടും ജനിതക സംഭവിച്ചതായി റിപ്പോർട്ട്. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കോവിഡ് വൈറസിലും വ്യത്യസ്തമാണ് ഇതെന്നാണ് പഠന റിപ്പോർട്ട്.
നൈജീരിയയില്‍ കോവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു വൈറോളജിസ്റ്റായ സണ്‍ഡേ ഒമിലാബു ഗവേഷണം ആരംഭിച്ചത്. തുടർന്ന് ഇംഗ്ലണ്ടിലെ ജനിതകമാറ്റം വന്ന വൈറസില്‍നിന്നും വ്യത്യസ്തമാണ് നൈജീരിയയില്‍ വ്യാപിക്കുന്ന വൈറസെന്നു പഠനത്തില്‍ കണ്ടെത്തിയതായി ലാഗോസ് യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിലെ ഹ്യൂമന്‍ ആന്‍ഡ് സൂണോറ്റിക് വൈറോളജി സെന്റര്‍ ഡയറക്ടര്‍കൂടിയായ ഒമിലാബു പറഞ്ഞു. വൈറസിനു ജനിതകമാറ്റം വരുന്നതില്‍ അസ്വാഭാവികതയില്ലെന്നും സാധാരണ സംഭവിക്കാറുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.