മാന്നാർ: കോവിഡ് 19 വൈറസിന്റെ വ്യാപനം മാന്നാറിൽ വീണ്ടും കൂടുന്നതായി കണക്കുകൾ. നവംബർ മാസത്തിൽ കോവിഡ് ബാധിതരുടെ എണ്ണം മാന്നാറിൽ നന്നേ കുറഞ്ഞു വന്നെങ്കിലും ഡിസംബറിൽ തുടക്കം മുതൽ തന്നെ പോസിറ്റീവ് കേസുകൾ കൂടുതൽ ആയി. സർക്കാരും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പാലിക്കാൻ ജനങ്ങൾ തയ്യാറാക്കാത്തത് തന്നെ വ്യാപനം കൂടാൻ കാരണമാണ്.
ജനങ്ങളുടെ കൂട്ടം കൂടലുകളും മറ്റും സാമൂഹ്യ അകലം പാലിക്കാത്ത രീതിയിലാണ്. ജനങ്ങൾ കൂടുതൽ ശ്രദ്ധിച്ചില്ല എങ്കിൽ വലിയ രീതിയിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ തന്നെ ഡിസംബർ ഒന്ന് മുതൽ ജനുവരി മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം 135 പോസിറ്റീവ് കേസുകൾ ആണ് ഉള്ളത് ഇതിൽ 82പേർ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലാണ്. മാന്നാർ പഞ്ചായത്തിലെ ഭൂരിപക്ഷം വാർഡുകളിലും പോസിറ്റീവ് കേസുകൾ ഉള്ളതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സർക്കാർ നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ രോഗ വ്യാപനത്തിൽ കുറവ് വരുകയുള്ളു എന്നാണ് ആരോഗ്യ വകുപ്പും പറയുന്നത്.ജനുവരി രണ്ടാം തീയതിയിലെ ടെസ്റ്റ് കണക്കുകളിൽ മാന്നാറിൽ 21 പോസിറ്റീവ് കേസുകൾ വന്നതിനാൽ വീണ്ടും ആശങ്ക വർധിക്കുകയാണ്.ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടിയ കണക്കാണ് മാന്നാറിൽ കണ്ടത് രോഗ വ്യാപനം കൂടുന്നത് കണക്കിലെടുത്ത് മാന്നാറിൽ കർശന നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.