കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍; സം​​​​സ്ഥാ​​​​ന​​​​ത്തെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ഡ്രൈ ​​​​റ​​​​ണ്‍ ഇ​​​​ന്ന്


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സംസ്ഥാനത്ത്
നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ ഡ്രൈ ​​​​റ​​​​ണ്‍ ഇ​​​​ന്ന് . തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ത്തു​​​​ക.
രാ​​​​വി​​​​ലെ 9 മു​​​​ത​​​​ല്‍ 11 വ​​​​രെ​​​​യാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ . തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ പൂ​​​​ഴ​​​​നാ​​​​ട് പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, പേ​​​​രൂ​​​​ര്‍​​​​ക്ക​​​​ട ജി​​​​ല്ലാ മാ​​​​തൃ​​​​ക ആ​​​​ശു​​​​പ​​​​ത്രി, കിം​​​​സ് ആ​​​​ശു​​​​പ​​​​ത്രി, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ വാ​​​​ഴ​​​​ത്തോ​​​​പ്പ് പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ നെ​​​​ന്മാ​​​​റ സാ​​​​മൂ​​​​ഹ്യാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ കു​​​​റു​​​​ക്കാ​​​​മൂ​​​​ല പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ക്കു​​​​ന്ന ഓ​​​​രോ കേ​​​​ന്ദ്ര​​​​ത്തിലും 25 ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ വീ​​​​ത​​​​മാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്ണില്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക. എ​​​​ല്ലാ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും വാ​​​​ക്സി​​​​ന്‍ കാ​​​​രി​​​​യ​​​​ര്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നേ​​​​ഷ​​​​നാ​​​​യി ഇ​​​​തു​​​​വ​​​​രെ 3.13 ല​​​​ക്ഷം പേ​​​​രാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. ലാ​​​​ര്‍​​​​ജ് ഐ​​​​എ​​​​ല്‍​​​​ആ​​​​ര്‍ 20, വാ​​​​ക്സിന്‍ കാ​​​​രി​​​​യ​​​​ര്‍ 1,800, കോ​​​​ള്‍​​​​ഡ് ബോ​​​​ക്സ് വ​​​​ലു​​​​ത് 50, കോ​​​​ള്‍​​​​ഡ് ബോ​​​​ക്സ് ചെ​​​​റു​​​​ത് 50, ഐ​​​​സ് പാ​​​​യ്ക്ക് 12,000 എ​​​​ന്നി​​​​വ സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഒ​​​​രി​​​​ക്ക​​​​ല്‍ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ പ​​​​റ്റു​​​​ന്ന 14 ല​​​​ക്ഷം സി​​​​റി​​​​ഞ്ചു​​​​ക​​​​ള്‍ ഉ​​​​ട​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തും.

​വാക്സി​നേ​ഷ​ന്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​തി​ന്‍റെ പ്ര​യാ​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും മ​ന​സി​ലാ​ക്കാ​നാ​ണ് ഡ്രൈ ​റ​ണ്‍ നടത്തുന്നത്. ഇ​തി​ലൂ​ടെ വാ​ക്സി​ന്‍ സം​ഭ​ര​ണം, സൂ​ക്ഷി​ക്ക​ല്‍, വി​ത​ര​ണം എ​ന്നി​വ​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാകും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക