റഷ്യയുടെ സ്പുട്നിക് വി ഉൾപ്പെടെ രാജ്യത്ത് നാല് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അനുമതി നൽകാനൊരുങ്ങി കേന്ദ്രം


ന്യൂഡൽഹി: നാല് കോവിഡ് വാക്സിനുകള്‍ക്ക് കൂടി രാജ്യത്ത് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ പറഞ്ഞു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ചൊവ്വാഴ്​ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്​തമാക്കി.

രാജ്യത്ത്​ ആകെ 2,16,558 രോഗികളാണ്​ നിലവിലുള്ളത്​. ഇതില്‍ കേരളത്തിലും മഹാരാഷ്​ട്രയിലും മാത്രമാണ്​ 50,000ത്തിനു മുകളില്‍ രോഗികളുള്ളതെന്നും അദ്ദേഹം വ്യക്​തമാക്കി. ജനുവരി 16നാണ്​ രാജ്യത്ത്​ ഒന്നാംഘട്ട വാക്​സിന്‍ വിതരണം ആരംഭിക്കുന്നത്​. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഒരുകോടി ആരോഗ പ്രവര്‍ത്തകര്‍ക്കും രണ്ടുകോടി കോവിഡ്​ മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ്​ ആദ്യഘട്ട വാക്​സിന്‍ നല്‍കുക.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക