വാക്സിൻ കോവിഷീല്‍ഡ് ഉച്ചയോടെ എറണാകുളത്ത് എത്തിക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാക്സിൻ അയച്ചു. 11.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്സീൻ കൊച്ചിയിൽ എത്തുന്നത്.
1.80 ലക്ഷം ഡോസ് വാക്സീൻ ആണ് എത്തുക. ഇത് എറണാകുളം ജനറൽ ആശുപത്രിയിലെ റീജിണൽ സ്റ്റോറിൽ എത്തിക്കും. തുടർന്ന് ഉച്ചയോടെ പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സീൻ റീജണൽ സ്റ്റോറിൽ നിന്ന് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രത്യേക താപനിലയിൽ ക്രമീകരിച്ച 15 ബോക്സുകളിലായാണ് വാക്സിൻ കൊണ്ടുവരിക. ഒരു ബോക്സിൽ 12000 ഡോസ് വീതം.