സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു; കണ്ണൂരിൽ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി പ്രവർത്തകർ


കണ്ണൂര്‍: പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് സിപിഎമ്മിന്റെ പ്രതിഷേധം. വളപട്ടണം പോലീസ് സ്‌റ്റേഷന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നിന്ന് പ്രതിഷേധിക്കുന്നത്. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലാണ് ബ്രാഞ്ച് സെക്രട്ടറിയെ പോലാസ് കസ്റ്റഡിയിലെടുത്തത്.

സിപിഎമ്മിന്റെ വളപട്ടണം അറപ്പാംതോട് ബ്രാഞ്ച് സെക്രട്ടറി സിപി ശ്രീകേഷിനേയും സംഗീത് എന്ന പാര്‍ട്ടി പ്രവര്‍ത്തകനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവമോര്‍ച്ച യൂണീറ്റ് അശ്വന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യവുമായി സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷന് മുന്നിലുള്ളത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക