ആത്മഹത്യാ ശ്രമത്തിനിടെ മരിച്ച രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി നൽകുമെന്ന്- സി.പി.എം


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെയും, അമ്പിളിയുടെയും മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സിപിഎം. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കാമെന്നും, രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാമെന്നുമാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ പ്രഖ്യാപനം.

എന്നാൽ ബാങ്ക് ഭരണസമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ. വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ വൈകാരികമായാണ് രാഹുലും, രഞ്ജിത്തും പ്രതികരിച്ചത്. സഹായ വാഗ്ദാനങ്ങളില്‍ സന്തോഷമുണ്ടെന്നും, അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണ് തന്നെ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രത്യാശ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക