മകന്റെ മരണവാർത്ത അറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു


മാന്നാർ: മകന്റെ മരണ വിവരം അറിഞ്ഞയുടൻ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. മാന്നാർ പരുമല അലി മൻസിലിൽ ബഷീർ കുട്ടി (63)ആണ് ഹൃദയാഘാതം മൂലം തിങ്കളാഴ്ച രാത്രി വണ്ടാനം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത് . ഈ വിവരം അറിഞ്ഞ മാതാവ് പരുമല അലി മൻസിലിൽ പരേതനായ അലിക്കുട്ടി യുടെ ഭാര്യ നബീസ ബീവി (83) വീട്ടിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചുമാണ് മരണപ്പെട്ടത്.

മകൻ മരിച്ചു രണ്ട് മണിക്കൂറുനുള്ളിൽ മാതാവും മരിച്ചു.
മജീദ് (മോഡേൺ ടയ്ലഴ്സ് മാന്നാർ ), അബ്ദുള്ള, സാജിദ, ഷാജഹാൻ, റംലത്ത്, ഹാഷിം, നജീമ, റഷീദ, ഷബീർ, എന്നിവരാണ് നബീസ ബീവിയുടെ മറ്റ് മക്കൾ. രണ്ടു പേരുടെയും ഖബറടക്കം മാന്നാർ പുത്തൻ പള്ളി ഖബർസ്ഥാനിൽ നടന്നു. ഷമീർ, ഷഹീർ, ശബ്ന എന്നിവരാണ് ബഷീർ കുട്ടിയുടെ മക്കൾ

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക