ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടിൽ യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. ഇവരുടെ സ്കൂട്ടർ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി.
ചാരുംമൂട് താമരക്കുളം ചത്തിയറയിലാണ് സംഭവം. അമ്പലത്തിൽ പോകാനായി പുറപ്പെട്ടതാണ് യുവതി. എന്നാൽ, രാവിലെ ഏഴരയോടെയാണ് യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു നൂറനാട് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ട ചിറയുടെ കടവിൽ നിന്നു ചെരിപ്പും ലഭിച്ചു.
കഴിഞ്ഞ നാല് വർഷമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുൻപ് കുട്ടികൾക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. മക്കൾ: ദീപിക, കൈലാസ്.