ഡല്‍ഹിയിൽ സ്ഫോടനം നടന്ന ഇസ്രായേൽ എംബസിയുടെ സമീപത്ത് നിന്ന് സംശയാസ്പദമായ കത്ത് കണ്ടെത്തി


ന്യൂഡല്‍ഹി: ന്യൂഡല്‍ഹി അബ്ദുല്‍ കലാം റോഡിലെ ഇസ്‌റാഈല്‍ എംബസിക്ക് സമീപമുണ്ടായ ചെറു സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇസ്‌റാഈല്‍ അംബാസഡര്‍ക്ക് അയച്ച ഒരു കത്ത് സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിന് സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്നറിയാന്‍ പോലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

ഇറാന്‍ സംഘടനകള്‍ക്ക് സ്‌ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക വിവരങ്ങള്‍ കത്തിലുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തില്‍ അജ്ഞാതരായ ആളുകള്‍ക്ക് എതിരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇസ്‌റാഈലില്‍ നിന്നുള്ള അന്വേഷണ സംഘം ഉടന്‍ ഡല്‍ഹിയിലെത്തും. ഭീകരാക്രമണമെന്നാണ് ഇസ്‌റാഈല്‍ സ്‌ഫോടനത്തോട് പ്രതികരിച്ചത്. ഇറാന്‍ സംഘടനകള്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. മൊസാദ് അടക്കം ഇസ്‌റാഈലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി പോലീസ് ബന്ധപ്പെടുന്നുണ്ട്.

പ്രദേശത്ത് നിന്നുള്ള സി സി ടിവി ദൃശ്യങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. സംശയാസ്പദമായ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുവാനാണ് പോലീസ് ശ്രമിക്കുന്നത്. സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോദനക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇസ്‌റാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നത്. ഇസ്‌റാഈല്‍ എംബസിക്ക് മുന്നിലൂടെ കടന്നു പോയ ഒരു കാറില്‍ നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സ്‌ഫോടക വസ്തു എംബസിക്ക് നേരെ എറിയുകയായിരുന്നു. എംബസിക്ക് കേവലം 150 മീറ്റര്‍ അകലെയാണ് ഐഇഡി പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക