കരിയിലകൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം; ഡിഎൻഎ പരിശോധനക്കായി എട്ടു പേരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു


കൊല്ലം: കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തിൽ പ്രദേശവാസികളായ എട്ടു പേരുടെ രക്ത സാംപിളുകള്‍ അന്വേഷണസംഘം ശേഖരിച്ചിരിക്കുന്നു. ഡിഎന്‍എ പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാനും അപേക്ഷ നൽകിയിരിക്കുകയാണ്.

ഈ മാസം അഞ്ചാം തീയതി പുലര്‍ച്ചയാണ് കല്ലുവാതുക്കല്‍ നടക്കൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീടിന്റെ പറമ്പില്‍ നിന്നു ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. തുടർന്ന് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക