തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍- engineering student suicide


തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി അഞ്ജന( 21 )യാണ് മരിച്ചത്.

ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ രാവിലെ 11 മണിയോടെ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഹോസ്റ്റലിലെ വാര്‍ഡന്‍ ഉള്‍പ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. അമിത അളവില്‍ ഗുളികകള്‍ കഴിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം.

അടൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജന. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. കഴക്കൂട്ടം പോലീസ് കേസെടുത്തു. അഞ്ജനയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക