സെലിബ്രിറ്റികളുടെയും പൊതു വ്യക്തിത്വങ്ങളുടെയും അടക്കം വലിയ ബ്രാൻഡുകളും ഉപയോഗിക്കുന്ന പേജുകളിൽ നിന്ന് ലൈക്ക് ബട്ടൺ പിൻവലിക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. ബുധനാഴ്ചയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പുതുതായി നടത്തുന്ന രൂപകൽപനയിലാണ് ഈ മാറ്റം വരുത്തുന്നത്.
ഫോളോവേഴ്സിനെ മാത്രം ആയിരിക്കും ഫേസ്ബുക്ക് പേജ് ഇനി കാണിക്കുക. ഉപയോക്താക്കൾക്ക് സംഭാഷണങ്ങളിൽ ഏർപ്പെടാനും ആരാധകരുമായി സംവദിക്കാനും ഒരു ന്യൂസ് ഫീഡും ഉണ്ടായിരിക്കുമെന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ജനുവരി 6 മുതൽ പുതിയ രൂപകൽപ്പന ആരംഭിച്ചു.
പ്രധാനമായ ചില മാറ്റങ്ങളാണ് പുനഃരൂപകൽപ്പനയിൽ വരുത്തുന്നത്. അതിൽ ലേ ഔട്ട്, ന്യൂസ് ഫീഡ്, എളുപ്പത്തിലുള്ള നാവിഗേഷൻ, സുരക്ഷ സവിശേഷതകൾ, അഡ്മിൻ നിയന്ത്രണങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ വ്യക്തിഗത പ്രൊഫൈലിനും പേജിനുമിടയിൽ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ കഴിയും. പുതിയ അഡ്മിൻ നിയന്ത്രണങ്ങൾ ഉപയോഗിച്ച് പേജ് അഡ്മിനുകൾക്ക് പൂർണ നിയന്ത്രണമോ ഭാഗികമായി ആക്സസ് നൽകാൻ ഉപയോക്താവിന് കഴിയുകയും ചെയ്യും.