ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി; പാലക്കാട് നഗരസഭയിൽ വീണ്ടും വിവാദം


പാലക്കാട്: നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പാർട്ടി കൊടി കെട്ടിയതിനെതിരെ പ്രതിഷേധം. ജയ് ശ്രീറാം ബാനർ വിവാദത്തിന് പുറത്തേയാണ് പുതിയ വിവാദം. പാലക്കാട് നഗരസഭ ഓഫീസ് വളപ്പിലുള്ള പാർക്കിനുള്ളിലെ ഗാന്ധി പ്രതിമയിലാണ് ബിജെപിയുടെ പാർട്ടി കൊടി കെട്ടിയത്.

സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായെത്തിയ യുഡിഎഫ് കൗൺസിലർമാരാണ് സംഭവം കണ്ടത്. തുടർന്ന് പ്രതിഷേധവുമായി ഇവർ രംഗത്തെത്തി. പൊലീസ് കൊടി അഴിച്ചു മാറ്റിയതോടെ നഗരസഭാ ചെയർപേഴ്സൻ്റെ ഓഫീസിന് മുന്നിൽ UDF അംഗങ്ങൾ കുത്തിയിരുന്നു.

എന്നാൽ കൊടികെട്ടിയ സംഭവത്തിന് പിന്നിൽ ബിജെപിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി പ്രസിഡണ്ടും നഗരസഭാ വൈസ് ചെയർമാനുമായ ഇ കൃഷ്ണദാസ് പറഞ്ഞു. കൊടി കെട്ടിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് KSU, DYFI പ്രവർത്തകരും പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക