തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം; വാഹനം ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പ്രതികള്‍ സെക്‌സ് റാക്കറ്റ് അംഗങ്ങൾ


തിരുവനന്തപുരം: പൊലീസിന് നേരെ നടന്ന ഗൂണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ ഗൂണ്ടാ സംഘം ശ്രമിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിടിയിലായവര്‍ സെക്സ് റാക്കറ്റിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ നിരവധി കൊലപാതക കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ ഇന്നലെയാണ് സംഭവം നടന്നത്. കമലേശ്വരത്ത് വീട് അടിച്ച് തകര്‍ത്ത കേസിലും, മോഷണക്കേസിലും പ്രതികളായ ജിജു, ഫിറോസ്, ചന്ദ്രബോസ് എന്നിവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. പ്രതികള്‍ തമ്പാനൂരിലെ ബാറിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ കാര്‍ ഓടിച്ച് പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക