ഗൾഫിൽ പോകാനിറങ്ങിയ യുവാവ് വീട്ടുപറമ്പിൽ തൂങ്ങിമരിച്ച നിലയിൽ


കാസർഗോഡ്: കാഞ്ഞങ്ങാട്
ഗള്‍ഫിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി യുവാവിനെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ല്യാണ്‍ റോഡ് ഉണ്ണിപീടികയിലെ നാരായണന്റെ മകന്‍ ഷിന്‍ജിത്ത് നാരായണന്‍ (32) ആണ് വീട്ടുപറമ്പിലെ തെങ്ങില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്.

എന്നാൽ അബുദാബിയിലേക്ക് തിരിച്ചുപോകാന്‍ തയാറെടുപ്പ് നടത്തിയ യുവാവ് ചെവ്വാഴ്ച പോകേണ്ടതായിരുന്നു. ഭാര്യ: ജിജിന (കയ്യൂര്‍). മകള്‍: നൈനിക. സഹോദരങ്ങള്‍: സനിത്ത്, അനുജിത്ത്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക