മുത്തങ്ങ: രാത്രി മൈസൂരുവിൽനിന്ന് വന്ന കാലിത്തീറ്റ ലോറിയിൽ 210 കിലോ ഹാൻസ് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ചാണ് 21000 പാക്കറ്റ് ഹാൻസ് പിടികൂടിയത്. സംഭവത്തിൽ ലോറിൈഡ്രവർ താമരശ്ശേരി വാവാട് വരുവിൻ കാലായിൽ ഷാഹുൽ ഹമീദിനെ (50) അറസ്റ്റ് ചെയ്തു.
കാലിത്തീറ്റ, മുത്താറി എന്നിവയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. സംശയ്യാം തോന്നി എക്സൈസ് വിശദമായി പരിശോധിച്ചപ്പോഴാണ് കാലിത്തീറ്റകൾക്കിടയിൽ ഒളിപ്പിച്ച ഹാൻസ് ചാക്കുകൾ കണ്ടത്. എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവൻറിവ് ഓഫിസർമാരായ കെ. അനിൽകുമാർ, കെ.എസ്. സതീഷ്, സി.ഇ.ഒ സുനിൽകുമാർ എന്നിവരാണ് ലോറി പരിശോധിച്ചത്.