ടെക്സസ്: ഇംപീച്ച്മെന്റ് നീക്കം കൂടുതല്‍ അക്രമങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാപ്പിറ്റോള്‍ അക്രമത്തിന് അനുയായികളെ പ്രേരിപ്പിച്ചുവെന്ന ആരോപണം തള്ളിയ ട്രംപ് അക്രമത്തില്‍ തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കി.
ഈ സമയത്ത് ഇത്തരം ഇംപീച്ച്മെന്റ് നീക്കങ്ങള്‍ അമേരിക്കയ്ക്ക് കൂടുതല്‍ അപകടകരമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.തനിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്മെന്റ് തട്ടിപ്പെന്നും ആറ് ദിവസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ട്രംപ് തുറന്നടിച്ചു.
നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് അതീവജാഗ്രത വേണം. 25-ാം ഭേദഗതി കൊണ്ട് തനിക്ക് യാതൊരു ഭീഷണിയുമില്ലെന്നും ബൈഡന് ഭരണകൂടത്തെ അത് തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. കാപ്പിറ്റോള്‍ അക്രമത്തിന് പിന്നാലെ ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കാന്‍ ഡമോക്രാറ്റുകള്‍ നടത്തുന്ന നീക്കത്തിനിടെയാണ് ട്രംപിന്റെ ആദ്യ പ്രതികരണം.