തിരുവനന്തപുരം: വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷെയ്ക്ക് അത്താവൂർ ആണ് തട്ട് പൊളിഞ്ഞ് വീണ് മരിച്ചത്. ഷജീറിന്റെ വീടിന്റെ നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായത്.
വീടിന്റെ ചുമര് തേച്ച് കൊണ്ട് നിൽക്കെയാണ് തട്ട് പൊളിഞ്ഞു വീണത് . ഗുരുതരമായി പരിക്കേറ്റ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല