ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ അടവ് മാറ്റി ജിയോ; വോയ്സ് കോളുകൾ വീണ്ടും സൗജന്യമാക്കി, ഒപ്പം പുതിയ പ്ലാനുകളും


കർഷക സമരത്തെ പിന്തുണച്ച് കേരളത്തിൽ ഉൾപ്പെടെ വ്യാപകമായി ജിയോയിൽ നിന്നും പോർട്ട് ചെയ്തു ഉപഭോക്താക്കൾ മറ്റ് ഇതര നെറ്റവർക്ക് തേടി പോക്ക് തുടങ്ങിയിരുന്നു. ഇതുമൂലം കോടിക്കണക്കിന് രൂപയാണ് ജിയോക്ക് നഷ്ടം. വിട്ടുപോയ വരിക്കാരെ തിരിച്ചു പിടിക്കാനും നിലവിൽ ഉള്ള വരിക്കാരെ പിടിച്ചു നിർത്താനും നേരത്തെ പ്രഖ്യാപിച്ചതുപോലെ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള വോയ്സ് കോളുകളും സൗജന്യമാക്കി ജിയോ. എല്ലാ ഇതര നെറ്റ്‌വർക്കുമായുള്ള ആഭ്യന്തര വോയ്‌സ് കോളുകൾക്കുമായുള്ള ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) ജിയോ പിൻവലിച്ചു. 2019 അവസാനത്തോടെയാണ് ജിയോ ഐസിയു ഏർപ്പെടുത്തിയത്. സുപ്രീംകോടതി വിധിയനുസരിച്ചായിരുന്നു ഇത്.

ബിൽ ആൻഡ് കീപ്പ് ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020 ജനുവരി 1ന് ട്രായ് നീട്ടിയപ്പോൾ, ജിയോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ഓഫ്‌-നെറ്റ് വോയ്‌സ് കോളുകൾ ഈടാക്കുകയല്ലാതെ മറ്റൊരു മാർഗവുമിലായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ, ട്രായ് ഐ‌യു‌സി ചാർജുകൾ നിർത്തലാക്കുന്നതുവരെ മാത്രമേ ഈ ചാർജ് തുടരുമെന്ന് ജിയോ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.

പുതുവർഷത്തോടനുബന്ധിച്ച് ന്യൂ ഇയർ പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

പ്ലാന്‍ 129: 2 ജി.ബി ഡാറ്റയോടൊപ്പം എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യകോളുകള്‍. കാലാവധി 28 ദിവസം.
പ്ലാന്‍ 149: പ്രതിദിനം ഒരു ജി.ബി ഡാറ്റ. പ്രതിദിനം 100 എസ്എംഎസ്. പരിധിയില്ലാതെ സൗജന്യകോളുകള്‍. കാലാവധി 24 ദിവസം.
പ്ലാന്‍ 199: പ്രതിദിനം 1.5 ജി.ബി ഡാറ്റ. പരിധിയില്ലാതെ സൗജന്യകോളുകളും ദിനംപ്രതി 100 എസ്എംഎസും. കാലാവധി 28 ദിവസം.
പ്ലാന്‍ 555: ദിനംപ്രതി 1.5 ജി.ബി ഡാറ്റ. സൗജന്യകോളുംകളും പ്രതിദിനം 100 എസ്എംഎസും. കാലാവധി 84 ദിവസം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക