ജോ ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌​ യു.എസ്​ കോണ്‍ഗ്രസ്​: ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും


വാഷിങ്​ടണ്‍: ട്രംപ് അനുകൂലികളുടെ അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ
ഡെമോക്രാറ്റിക് പ്രസിഡന്‍റ്​​ സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌​ യു.എസ്​ കോണ്‍ഗ്രസ്​. ജനുവരി 20ന്​ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സാണ്​ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.​

306 ഇലക്​ട്രറല്‍ വോട്ടുകളാണ്​ ജോ ബൈഡന്‍ നേടിയത്​. പ്രസിഡന്‍റായി തെരഞ്ഞെടുക്കാന്‍ 270 അംഗങ്ങളുടെ പിന്തുണയാണ്​ വേണ്ടത്​. ജോര്‍ജിയ, പെന്‍സില്‍വാനിയ, അരിസോണ, നേവാഡ, മിഷിഗണ്‍ എന്നിവിടങ്ങ​ളിലെ ഇലക്​ടറല്‍ വോട്ടുകളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അവകാശവാദമുന്നയിച്ചുവെങ്കിലും യു.എസ്​ കോണ്‍ഗ്രസ്​ അതെല്ലാം തള്ളികളഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ്​ കോണ്‍ഗ്രസ്​ സമ്മേളനത്തിനിടെ വലിയ പ്രതിഷേധവുമായി ട്രംപ്​ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക്​ ഇരച്ചു കയറിയ ട്രംപിന്‍റെ അനുയായികള്‍ വലിയ അക്രമമാണ്​ അഴിച്ചുവിട്ടത്​. ഇതിനെ തുടര്‍ന്ന്​ യു.എസ്​ കോണ്‍ഗ്രസ്​ സമ്മേളനം തടസപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക