കെ. സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിച്ചു


കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.

മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്‍, വിഎസ് സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. മന്ത്രി എകെ ബാലന് ഏതാനും ദിവസം മു്‌നപാണ് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക