വീട്ടുമുറ്റത്ത് ചെടിയെന്ന പേരിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ


കൊച്ചി: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാക്കി ചെടി എന്ന വ്യാജേന ആണ് കഞ്ചാവ് നട്ടിരുന്നത്. രണ്ട് മാസത്തോളം പ്രായം വരും ചെടിയ്ക്ക് . ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡി.വൈ.എസ്.പി എം.ആര്‍ മധു ബാബു, കുന്നത്ത് നാട് എസ്.എച്ച്.ഒ വി.ടി ഷാജന്‍, എസ്.ഐ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക