പുതിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബില്‍ നടപ്പിലാക്കിയിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്ന്- മുഖ്യമന്ത്രി അമരീന്ദര്‍ സിങ്


ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബ് നടപ്പിലാക്കിക്കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളും വാര്‍ത്തകളും നിരുത്തരവാദപരമാണെന്ന് അദേഹം പ്രതികരിച്ചു. ഭക്ഷ്യമന്ത്രി ഭരത്ഭൂഷണ്‍ ആഷുവിന്റെ പ്രസ്താവന ഒരു ദിനപത്രം വളച്ചൊടിക്കുകയായിരുന്നു.

പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രണ്ട് മാസത്തിലേറെയായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നതിനിടയിലാണ് അമരീന്ദര്‍ സിങ്ങിന്റെ വിശദീകരണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആദ്യം നിലപാട് സ്വീകരിച്ചത് പഞ്ചാബാണെന്നും പുതിയ നിയമങ്ങള്‍ സംസ്ഥാനത്തെ ബാധിക്കാതിരിക്കാനായി സംസ്ഥാനം നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ആം ആദ്മി പാര്‍ട്ടി തെറ്റിദ്ധാരണ പരത്തുന്നു. കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനായി പഞ്ചാബ് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കാനായി ഇതിനോടകം ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക