കണ്ണൂര്‍: അഴീക്കോട് മണ്ഡലം എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടര്‍ന്ന് എംഎല്‍എയെ അടിയന്തരമായി ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എംഎല്‍എ.
ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ആരോപണവിധേയനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച മൂന്നുമുതല്‍ മൂന്നുമണിക്കൂറോളം കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്താണ് ഓഫീസില്‍വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തത്.