കെ.എം ഷാജി എംഎൽഎക്കെതിരെ കുരുക്ക് മുറുകുന്നു; പ്ലസ്‌ടു കോഴക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ


കണ്ണൂർ: പ്ലസ്ടു കോഴ്സ് അനുവദിച്ചതിന് അഴീക്കോട് സ്കൂൾ മാനേജ്മെന്‍റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെഎം ഷാജി എംൽഎയെക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്. തെളിവുകൾ പൂർണമായി ലഭിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. മൂന്ന് മണിയോടു കൂടിയാണ് വിജിലന്‍സ് ഓഫീസില്‍ കെ. എം ഷാജി ചോദ്യം ചെയ്യലിനായി എത്തിയത്. മൂന്ന് മണിക്കൂർ ആണ് ചോദ്യം ചെയ്യൽ നീണ്ട് നിന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയാണ് കേസിന് അടിസ്ഥാനം. ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ കോപ്പിസഹിതം സി.പി.എം. കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്‍ 2017-ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക