കൊല്ലത്ത് നിരീക്ഷണത്തിലിരുന്ന നഴ്സ് കുഴഞ്ഞുവീണ് മരിച്ചു


കൊല്ലം: കോവിഡ് വാക്സിൻ സ്വീകരിച്ച് ഒരു ദിവസത്തിനു ശേഷം നഴ്സ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീർത്ഥത്തിൽ സുജ ആണ് മരിച്ചത്. ഇവർക്ക് 52 വയസ് ആയിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് ഇവർ വാക്സിൻ സ്വീകരിച്ചിരുന്നു.

നിരീക്ഷണത്തിലിരിക്കെയാണ് ഇവർ കുഴഞ്ഞുവീണത്. കുഴഞ്ഞു വീണ ഉടൻ തന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്ക് വിധേയയാക്കിയിരുന്നു. പക്ഷേ, ഇന്നു പുലർച്ചെ മരിക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗി ആയിരുന്നു ഇവർ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക