കെ.എസ്.ആര്‍.ടി.സി താത്കാലിക ജീവനക്കാര്‍ക്ക് ആശ്വസിക്കാം; ജോലി നഷ്ടമാക്കില്ല, തൊഴിലൊരുക്കി പുതിയ കമ്പനി


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താത്കാലിക ജീവനക്കാര്‍ക്ക് ആശ്വാസവാർത്ത. പത്തുവര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള താത്കാലിക ജീവനക്കാരുടെ മുന്‍ഗണനപ്പട്ടികയില്‍ ഉൾപ്പെട്ടവരെ പുനര്‍നിയമിക്കും.

കോര്‍പ്പറേഷന്റെ ഉപകമ്പനിയായി രൂപവത്കരിക്കുന്ന സിഫ്റ്റിലേക്കായിരിക്കും നിയമനം നല്‍കുക. സി.എന്‍.ജി., എല്‍.എന്‍.ജി., ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നതിനുവേണ്ടിയാണ് പ്രത്യേക കമ്പനി രൂപവത്കരിക്കുന്നത്.

മുന്‍ഗണനപ്പട്ടികയില്‍നിന്ന്, പരമാവധി 2500 പേര്‍ക്കാകും നിയമനം. സേവന വേനത വ്യവസ്ഥകളിലും വ്യത്യാസം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ പുതിയ കമ്പനിക്ക് കൈമാറുന്നതിനെ ഭൂരിഭാഗം തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നുണ്ട്.

മാനേജ്മെന്റും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടക്കും. സ്വതന്ത്ര ചുമതലയില്ലാത്ത ഉപകമ്പനിയാകും സിഫ്റ്റ് എന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിങ് (എസ്.ടി.യു.) പദവി നല്‍കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക